bridge
കടുങ്ങല്ലൂർ പഞ്ചായത്തിൽ നിന്നും ഏലൂർ നഗരസഭയിലേക്ക് പ്രവേശിക്കുന്ന രണ്ടു പാലങ്ങളിൽ ഒന്നായ പാതാളം റഗുലേറ്റർ കം ബ്രിഡ്ജ് അടച്ചതിനെ തുടർന്ന് ചാടിക്കടക്കുന്നൊരാൾ

കളമശേരി: ഏലൂർ നഗരസഭയിലേക്കു പ്രവേശിക്കുന്ന രണ്ടു പാലങ്ങൾ കൊവിഡ് നിയന്ത്രണങ്ങളുടെ ഭാഗമായി അടച്ചു. പാലത്തിന്റെ മറുവശത്തുള്ള കടുങ്ങല്ലൂർ പഞ്ചായതിർത്തിയിൽ ബിനാനിപുരം പൊലീസാണ് അടച്ചത് . സമീപ പഞ്ചായത്തായ കടുങ്ങല്ലൂരും , ആലങ്ങാടും പൂർണമായും കണ്ടെയിൻമെന്റ് സോണിലാണ്. പാതാളം റഗുലേറ്റർ കം ബ്രിഡ്ജ് പൂർണമായും അടച്ചു. വെള്ളത്താൽ ചുറ്റപ്പെട്ടുകിടക്കുന്ന ഏലൂർ നഗരസഭയെ സമീപ പ്രദേശങ്ങളായ , വരാപ്പുഴ, ചേരാനല്ലൂർ, ചൂർണിക്കര, കടുങ്ങല്ലൂർ , ആലങ്ങാട് തുടങ്ങിയ പഞ്ചായത്തുകളും കളമശേരി നഗരസഭയേയും ബന്ധപ്പെടുത്തുന്ന 9 പാലങ്ങളാണുള്ളത്.