കൊച്ചി: കൊവിഡ് അതിവ്യാപനം തടയുന്നതിനുള്ള മുൻകരുതലിന്റെ ഭാഗമായി എറണാകുളം, ഇടുക്കി ജില്ലകളിലെ ബി.എസ്.എൻ.എൽ കസ്റ്റമർ സർവീസ് സെന്ററുകളുടെ പ്രവർത്തന സമയം രാവിലെ 9 മുതൽ ഉച്ചക്ക് 1 വരെ ആയി പുന:ക്രമീകരിച്ചു. ഇന്നു മുതൽ ഇതു പ്രാബല്യത്തിൽ വരുമെന്ന് ബി.എസ്.എൻ.എൽ പ്രിൻസിപ്പൽ ജനറൽ മാനേജർ അറിയിച്ചു. റീചാർജ് / ബിൽ പേയ്‌മെന്റ് എന്നീ സേവനങ്ങൾ ബി.എസ്.എൻ.എൽ ഓൺലൈൻ പോർട്ടലിലൂടെയും / MYBSNL എന്ന മൊബൈൽ ആപ്ലിക്കേഷനിലൂടെയും നടത്താം.