കൊച്ചി: അവകാശങ്ങൾക്കായുള്ള പോരാട്ടത്തിൽ രക്തസാക്ഷിത്വം വരിച്ചവരെ സ്മരിക്കുന്നതിനും തൊഴിലാളി ഐക്യം പ്രഖ്യാപിക്കുന്നതിനുമായി എച്ച്.എം.എസ് സംസ്ഥാന കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഇന്ന് രാവിലെ 11ന് വെർച്വൽ തൊഴിലാളി സംഗമം നടത്തും. എച്ച്.എം.എസ് ദേശീയ സെക്രട്ടറി മുൻ എം.പി തമ്പാൻ തോമസ് മേയ്ദിന സന്ദേശം നൽകും. പ്രമുഖ ട്രേഡ് യൂണിയൻ നേതാക്കൾ പങ്കെടുക്കും. തൊഴിലാളികൾ കൂട്ടംചേർന്നുള്ള പൊതുപരിപാടികൾ ഒഴിവാക്കി.