തൃപ്പൂണിത്തുറ: ഫ്ലാറ്റിൽ മലിനജലം കെട്ടിക്കിടക്കുന്നത് നീക്കം ചെയ്യാൻ നടപടി വേണമെന്ന് താമസക്കാർ. പകർച്ചവ്യാധി ക്ക് ഇടവരുന്നതാണ് ഈ അഴുക്ക് ജലം. .ഇക്കാര്യം അസോസിയേഷൻ ഭാരവാഹികളെയും ഹെൽത്ത് വിഭാഗത്തെയും അറിയിച്ച് ആഴ്ചകൾ കഴിഞ്ഞിട്ടും നടപടി ഇല്ല.
സർവീസ് ചാർജ് ഇനത്തിൽ 1500 രൂപയാണ് താമസക്കാർ അസോസിയേഷന് നൽകുന്നത്. കൊ വിഡ് രോഗി മുതൽ കുഞ്ഞുകുട്ടികൾ വരെ താമസിക്കുന്ന പുതിയകാവ് കുരീക്കാട് റോഡിലെ ഫോർച്യൂണ ഫ്ലാറ്റിലാണ് കൊതുക് കൂത്താടിയും പ്രാവിൻ കാഷ്ടങ്ങളും കെട്ടിക്കികിടക്കുന്ന മലിനജലത്തിൻ്റെ സാന്നിധ്യം.
ഈ അനാരോഗ്യ ചുറ്റുപാടിൽ ഇനിയും ആരോഗ്യ വിഭാഗം ഇടപെട്ടില്ലെങ്കിൽ സംസ്ഥാന ആരോഗ്യ വകുപ്പിന് പരാതി നൽകാനൊരുങ്ങുകയാണ് താമസക്കാർ.