അങ്കമാലി: അങ്കമാലി നഗരസഭയിൽ കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി 24
മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റൂം പ്രവർത്തനമാരംഭിച്ചു. നഗരസഭ താലൂക്ക് ആശുപത്രിയിൽ ഓക്‌സിജൻ ഉൾപ്പെടെയുള്ള സൗകര്യങ്ങളോടെ ആരംഭിക്കുന്ന കൊവിഡ് സെന്ററിന് പുറമേ 50 പേർക്കുള്ള ഡൊമിസിലിയറി സെന്റർ കൂടി ഡോൺബോസ്‌കോ സ്‌കൂളിൽ ഉടനെ സജ്ജമാക്കുമെന്ന് നഗരസഭാ ചെയർമാൻ
അറിയിച്ചു. രണ്ടാംഘട്ട വ്യാപനം തടയുന്നതിന് പ്രതികൂല സാഹചര്യങ്ങളെ നേരിടാനുള്ള എല്ലാ മുൻകരുതലുകളും ചുരുങ്ങിയ സമയം കൊണ്ടുതന്നെ നഗരസഭ കൗൺസിൽ സ്വീകരിച്ചിട്ടുണ്ടെന്നും ചെയർമാൻ
അറിയിച്ചു. കൺട്രോൾ റൂം നമ്പർ: 9446067159, 04842452367