മൂവാറ്റുപുഴ: മുരളി ഉൗരനമാരിയിൽ എഴുതിയ നൂറ്റൊന്ന് നുറുങ്ങുകൾ കവിതാ സമാഹാരം പ്രകാശനം ചെയ്തു. പ്രമുഖ ഗാന്ധിയനായ ഡോ.എം.പി.മത്തായി കേരള ബാങ്ക് പ്രസിഡന്റ് ഗോപി കോട്ടമുറിക്കലിന് നൽകി പുസ്തകം പ്രകാശനം ചെയ്തു. കെ.എം. ദിലീപ് അദ്ധക്ഷത വഹിച്ചു. വി.അരവിന്ദൻ, ജിനീഷ് ലാൽരാജ്, ജി.മനോജ് എന്നിവർ സംസാരിച്ചു.