അങ്കമാലി: കൊവിഡ് വ്യാപനം രൂക്ഷമായിട്ടും കറുകുറ്റി ഗ്രാമപഞ്ചായത്ത് ഭരണസമിതി ക്രിയാത്മകമായി ഇടപെടുന്നില്ലെന്ന് എൽ.ഡി.എഫ് പഞ്ചായത്ത് കമ്മിറ്റി ആരോപിച്ചു. 1,5,6,13, 17 വാർഡുകൾ ഇതിനകം കണ്ടെയ്മെന്റ് സോണുകളായി. രണ്ട് വാർഡുകളിൽ ഒഴികെ മറ്റ് വാർഡ്കളും കൊവിഡ് വ്യാപനത്തിലേക്ക് പോയിട്ടും ഇതുവരെ എഫ് .എൽ.ടി.സിയുടെ പ്രവർത്തനം തുടങ്ങാനായിട്ടില്ല .പഞ്ചായത്തിന്റെ വടക്കൻ മേഖലയിലും കോളനി പ്രദേശങ്ങളിലും കോവിഡ് പടരുന്ന സാഹാചര്യത്തിൽ ജനങ്ങളുടെ ജീവൻ രക്ഷിക്കാൻ തനതു ഫണ്ട് ഉപയോഗപ്പെടുത്തി കാര്യങ്ങൾ നിർവ്വഹിക്കാൻ പഞ്ചായത്തു ഭരണാധികാരകൾ തയ്യാറാകണം. എൽ.ഡി.എഫ് പഞ്ചായത്ത് കമ്മിറ്റി യോഗത്തിൽ മുന്നണി നേതാക്കളായ പി.വി.ടോമി ,ജോണി മൈപ്പാൻ, കെ.കെ.ഗോപി മാസ്റ്റർ,കെ. കെ. മുരളി,ടോണി പറപ്പിള്ളി, ജോബി തോമസ്, ജോർജ്ജ് ഇടശ്ശേരി, ജോസഫ് നരികുളം, പൗലോസ് പള്ളിപ്പാട് എന്നിവർ പങ്കെടുത്തു.