കളമശേരി: കുസാറ്റിലെ ഇലക്ട്രോണിക്സ് വകുപ്പിൽ ഡി.എസ്.ടി ഫണ്ട് അനുവദിച്ചിട്ടുള്ള പ്രോജക്റ്റിൽ രണ്ട് ജെ.ആർ.എഫ് ഒഴിവുകളുണ്ട്. ബയോ മെഡിക്കൽ മേഖലയിലെ ഉത്പന്ന വികസനവുമായി ബന്ധപ്പെട്ട പ്രോജക്ടിൽ ഒരു വർഷത്തേക്കാണ് നിയമനം. ഇലക്ടോണിക്സ്/കമ്പ്യൂട്ടർ സയൻസ്/ ബയോ മെഡിക്കൽ വിഷയത്തിൽ ബിരുദാനന്തര ബിരുദമുള്ളവർക്ക് ജെ.ആർ.എഫ് (1) ഒഴിവിലേക്കും കെമിസ്ട്രി/എൻവയോൺമെന്റൽ സയൻസ് വിഷയത്തിൽ ബിരുദമുള്ളവർക്ക് (2) ഒഴിവിലേക്കും അപേക്ഷിക്കാം. പ്രതിമാസം 35,960/- രൂപ ഫെല്ലോഷിപ്പ് ലഭിക്കും.
ബയോഡാറ്റ മേയ് 15ന് മുമ്പായി biomeddoe @cusat.ac.in ലേക്ക് ഇ മെയിൽ അയക്കണം. വെബ് സൈറ്റ്: http://doe.cusat.ac.in