പറവൂർ: പള്ളിയാക്കൽ സർവീസ് സഹകരണബാങ്ക് ചിറ്റേപ്പറമ്പ് ഭഗവതി ക്ഷേത്രത്തിന് സമീപത്തെ കെട്ടിടത്തിൽ ആരംഭിച്ച നീതി മെഡിക്കൽ സ്റ്റോർ എസ്. ശർമ്മ ഉദ്ഘാടനം ചെയ്തു. പി. രാജു, ഏഴിക്കര പഞ്ചായത്ത് പ്രസിഡന്റ് കെ.ഡി. വിൻസെന്റ്, ബാങ്ക് പ്രസിഡന്റ് എം.എസ്. ജയചന്ദ്രൻ, പഞ്ചായത്ത് അംഗം എം.ബി. ചന്ദ്രബോസ് തുടങ്ങിയവർ പങ്കെടുത്തു. മരുന്നുകൾ പത്തുമുതൽ മുപ്പതുശതമാനംവരെ വിലക്കുറവിൽ ലഭിക്കുമെന്ന് ബാങ്ക് പ്രസിഡന്റ് അറിയിച്ചു.