പറവൂർ: പുനർജനി പറവൂരിന് പുതുജീവൻ പദ്ധതിയിൽ കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി പറവൂർ നിയോജക മണ്ഡലത്തിലെ പറവൂർ താലൂക്ക് ആശുപത്രി, പഞ്ചായത്ത് പ്രാഥമികാരോഗ്യ കേന്ദ്രങ്ങൾ എന്നിവിടങ്ങളിലേക്ക് ഓക്സോ മീറ്ററുകൾ വിതരണം ചെയ്തു. നഗരസഭാതല വിതരണോദ്ഘാടനം നഗരസഭാ ചെയർപേഴ്‌സൺ വി..എ. പ്രഭാവതി ആശുപത്രി സൂപ്രണ്ട് ഡോ. റോസമ്മയ്ക്ക് കൈമാറി നിർവഹിച്ചു. നഗരസഭാ വൈസ് ചെയർമാൻ എം.ജെ. രാജു, ആശുപത്രി അധികൃതർ പങ്കെടുത്തു.