കിഴക്കമ്പലം: കുന്നത്തുനാട് മേഖലയിൽ കൊവിഡ് ബാധിതരെ സഹായിക്കുന്നതിന് സേവാഭാരതി എമർജൻസി സർവീസ് വാഹനം ഒരുക്കി. പ്രവർത്തനോദ്ഘാടനം സ്വയംസേവക് സംഘ് ജില്ലാ ശാരീരിക് ശിക്ഷൺ പ്രമുഖ് കെ.കെ. ഷിജു നിർവഹിച്ചു. വീടുകളിൽ ക്വാറന്റൈനിൽ കഴിയുന്നവരുടെ കുടുംബാംഗങ്ങൾക്ക് പരിശോധനക്കും മ​റ്റ് ആശുപത്രി ആവശ്യങ്ങൾക്കും വാഹനം ഉപയോഗിക്കാം. ചടങ്ങിൽ പി.എച്ച്.സി മെഡിക്കൽ ഓഫീസർ ടി.കെ. ഷീനമോൾ,ഹെൽത്ത് ഇൻസ്‌പെക്ടർ കെ.കെ. സജികുമാർ ഖണ്ഡ് ബൗദ്ധിക് പ്രമുഖ് ദീപക്, മണ്ഡൽ കാര്യവാഹ് രാഹുൽ, നന്ദു, റോഷി എന്നിവർ പങ്കെടുത്തു. സേവനത്തിനായി നന്ദനൻ 9446547079, ദീപക് 9495180062 ബന്ധപ്പെടണം.