കോലഞ്ചേരി: പൊതുവിദ്യാഭ്യാസ പ്രവർത്തനങ്ങൾക്ക് കോലഞ്ചേരി മോഡൽ സൃഷ്ടിക്കുന്നതിൽ മുഖ്യ പങ്കുവഹിച്ച ടി.രമാഭായി വിരമിച്ചു.കോലഞ്ചേരി ബി.ആർ.സി യിൽ അഞ്ച് വർഷത്തെ സേവനത്തിനാെടുവിലാണ് വിരമിക്കുന്നത്. ജില്ലാ അദ്ധ്യാപക പരിശീലന ഗ്രൂപ്പുകളിൽ സജീവമായിരുന്നു. എൻ.സി.സി, എസ്.പി.സി തുടങ്ങിയ പ്രവർത്തനങ്ങളിലും നേതൃപരമായ പങ്ക് വഹിച്ചു. ടീച്ചേഴ്‌സ് ക്ലബ്ബ് കോലഞ്ചേരിക്ക് വേണ്ടി സെക്രട്ടറി ടി.ടി. പൗലോസ് ഉപഹാരം നൽകി.