അങ്കമാലി: കുടുംബാംഗങ്ങൾക്ക് കൊവിഡ് ബാധിച്ചതിനെ തുടർന്ന് യാത്രാ ബുദ്ധിമുട്ട് നേരിട്ട വിദ്യാർത്ഥിനിയെ പരീക്ഷാകേന്ദ്രത്തിലേക്ക് റെഡ് കെയർ എത്തിച്ചു. നഗരസഭ പ്രതിപക്ഷ നേതാവ് ടി.വൈ.ഏല്യാസിന്റെ നേതൃത്വത്തിലാണ് അങ്കമാലി ഹോളി ഫാമിലി സ്കൂളിൽ പത്താം ക്ലാസിൽ പഠിക്കുന്ന കെ.ഗായത്രിയെ വിദ്യാലയത്തിൽ എത്തിച്ചത്. വിവിധ വാർഡുകളിൽ നിന്നുമായി 20-ാംളം പേരെ ആശുപത്രിയിൽ എത്തിക്കാനും റെഡ് കെയറിന് സാധിച്ചു. കഴിഞ്ഞ ദിവസമാണ് സി. പി. എം നായത്തോട് ബ്രാഞ്ചിന്റെ നേതൃത്വത്തിൽ ഈ വാഹനം സജ്ജമാക്കിയത്.