asha

കൊച്ചി: ട്രെയിൻ യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കാൻ സംസ്ഥാന പൊലീസ് മേധാവി റെയിൽവേ അധികൃതരുമായി കൂടിയാലോചിച്ച് നിർദ്ദേശങ്ങൾ തയ്യാറാക്കി ആറാഴ്‌ചയ്‌ക്കകം സമർപ്പിക്കണമെന്ന് ഹൈക്കോടതി ഉത്തരവിട്ടു.

ഗുരുവായൂർ-പുനലൂർ പാസഞ്ചർ ട്രെയിനിലെ വനിതാ കമ്പാർട്ട്മെന്റിൽ യാത്രക്കാരി ആക്രമണത്തിന് ഇരയായതിനെ തുടർന്ന് ഹൈക്കോടതി സ്വമേധയാ പരിഗണിച്ച ഹർജിയിലാണ് ജസ്റ്റിസ് ബെച്ചു കുര്യൻ തോമസിന്റെ നിർദ്ദേശം. ഹർജി തുടർ നടപടികൾക്കായി ചീഫ് ജസ്റ്റിസിന്റെ പരിഗണനയ്ക്കുവിട്ടു.

ചെങ്ങന്നൂർ വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർ ഒാഫീസിൽ ക്ളാർക്കായ ആശ ബുധനാഴ്ചയാണ് ആക്രമണത്തിനിരയായത്. സർക്കാരിന്റെ ആവശ്യം കണക്കിലെടുത്ത് റെയിൽവേയുടെ ചെന്നൈയിലെ പ്രിൻസിപ്പൽ ചീഫ് സെക്യൂരിറ്റി കമ്മിഷണറെ കക്ഷിചേർത്തു.

 റെഡ് ബട്ടൺ വേണം: സർക്കാർ

സി.എ.ഡി.എസ് (കമ്പ്യൂട്ടർ എയ്ഡഡ് ഡെസ്‌പാച്ച് സിസ്റ്റം) നടപ്പാക്കിയിട്ടുള്ളതിനാൽ 112 എന്ന നമ്പരിൽ വിളിച്ചാൽ റെയിൽവേ ബീറ്റിലുള്ള കോൺസ്റ്റബിളിന് യാത്രക്കാരുടെ ലൊക്കേഷനടക്കം ലഭിക്കും. മൊബൈൽഫോൺ ഉപയോഗിക്കാനാവാത്ത സാഹചര്യമാണെങ്കിൽ ഇത് ഫലപ്രദമല്ല. ഈ സംഭവത്തിൽ പ്രതി മൊബൈൽഫോൺ തട്ടിപ്പറിച്ച് കളഞ്ഞിരുന്നു. ഇത്തരം സാഹചര്യത്തിൽ കമ്പാർട്ടുമെന്റിൽനിന്ന് അടിയന്തരസന്ദേശം കൺട്രോൾറൂമിലേക്ക് നൽകാൻ കഴിയുന്ന റെഡ് ബട്ടൺ സംവിധാനം വേണമെന്ന് സർക്കാർ വാദിച്ചു. ബോഗിയുടെ ഡോറിനോടുചേർന്നും ഇത് ഘടിപ്പിക്കാൻ കഴിയുമെന്ന് സിംഗിൾബെഞ്ചും അഭിപ്രായപ്പെട്ടു.

ഒരു ബോഗിയിൽനിന്ന് മറ്റൊന്നിലേക്ക് പോകാനാവാത്ത വിധമാണ് ഗുരുവായൂർ - പുനലൂർ പാസഞ്ചറിൽ ബോഗികൾ ഘടിപ്പിച്ചിരിക്കുന്നതെന്നും ട്രെയിനിൽ പൊലീസ് ഉണ്ടായാലും പെട്ടെന്നെത്താൻ ഇത് തടസമാണെന്നും സർക്കാരിനുവേണ്ടി ഹാജരായ സീനിയർ ഗവ. പ്ളീഡർ സുമൻ ചക്രവർത്തി വിശദീകരിച്ചു.

ഒരു ബോഗിയിൽനിന്ന് അടുത്ത ബോഗിയിലേക്ക് പോകാനുള്ള സൗകര്യമുണ്ടാകണം. ട്രെയിനുകളിൽ നിരീക്ഷണകാമറകൾ സ്ഥാപിക്കണം. ജനമൈത്രി പൊലീസിന്റെ മാതൃകയിൽ യാത്രക്കാരെയും പോർട്ടർമാരെയും ഉൾപ്പെടുത്തി ജനമൈത്രി റെയിൽവേ പൊലീസ് സംവിധാനം നടപ്പാക്കണമെന്നും സർക്കാർ ആവശ്യപ്പെട്ടു.

ട്രെ​യി​നി​ലെ​ ​ആ​ക്ര​മ​ണം:
ലു​ക്ക് ​ഒൗ​ട്ടി​ലും​ ​പ്ര​തി​ ​ഒ​ളി​വിൽ
#​യു​വ​തി​ക്ക് ​ശ​സ്ത്ര​ക്രിയ

പ്ര​ത്യേ​ക​ ​ലേ​ഖ​കൻ

കൊ​ച്ചി​:​ ​ട്രെ​യി​നി​ൽ​ ​യു​വ​തി​യെ​ ​ആ​ക്ര​മി​ച്ച് ​ക​വ​ർ​ച്ച​ ​ന​ട​ത്തി​യ​ ​പ്ര​തി​ ​നൂ​റ​നാ​ട് ​സ്വ​ദേ​ശി​ ​ബാ​ബു​ക്കു​ട്ട​നെ​ ​പി​ടി​കൂ​ടാ​ൻ​ ​ലു​ക്ക് ​ഒൗ​ട്ട് ​നോ​ട്ടീ​സ് ​പു​റ​പ്പെ​ടു​വി​ച്ചി​ട്ടും​ ​യാ​തൊ​രു​ ​സൂ​ച​ന​യും​ ​പൊ​ലീ​സി​ന് ​ല​ഭി​ച്ചി​ല്ല.
മു​ള​ന്തു​രു​ത്തി​ ​കാ​രി​ക്കോ​ട് ​കാ​ർ​ത്ത്യാ​യ​നി​ ​ഭ​വ​നി​ൽ​ ​രാ​ഹു​ലി​ന്റെ​ ​ഭാ​ര്യ​ ​ആ​ശ​യാ​ണ് ​(32​)​ ​ക​ഴി​ഞ്ഞ​ദി​വ​സം​ ​ആ​ക്ര​മ​ണ​ത്തി​ന് ​ഇ​ര​യാ​യ​ത്.
ആ​ശ​യു​ടെ​ ​ഇ​ട​തു​കൈ​യി​ലെ​ ​ഒ​രു​ ​വി​ര​ലി​ൽ​ ​ഒ​ടി​വു​ണ്ടാ​യി​രു​ന്നു.​ ​ഇ​ന്ന​ലെ​ ​ശ​സ്ത്ര​ക്രി​യ​ ​ന​ട​ത്തി​ ​ക​മ്പി​യി​ട്ടു.​ ​ആ​രോ​ഗ്യ​നി​ല​ ​മെ​ച്ച​പ്പെ​ട്ട​താ​യും​ ​ഭ​ക്ഷ​ണം​ ​ക​ഴി​ക്കാ​ൻ​ ​തു​ട​ങ്ങി​യ​താ​യും​ ​ഭ​ർ​ത്താ​വ് ​രാ​ഹു​ൽ​ ​പ​റ​ഞ്ഞു.​ ​റെ​യി​ൽ​വെ​ ​പൊ​ലീ​സ് ​സൂ​പ്ര​ണ്ട് ​രാ​ജേ​ന്ദ്ര​ൻ​ ​ആ​ശു​പ​ത്രി​യി​ലെ​ത്തി​ ​യു​വ​തി​യു​ടേ​യും​ ​ഭ​ർ​ത്താ​വി​ന്റേ​യും​ ​മൊ​ഴി​യെ​ടു​ത്തു.
ലോ​ക്ക​ൽ​ ​പൊ​ലീ​സി​ന്റെ​ ​സ​ഹാ​യ​ത്തോ​ടെ​ ​റെ​യി​ൽ​വേ​ ​പൊ​ലീ​സും​ ​റെ​യി​ൽ​വേ​ ​പ്രൊ​ട്ട​ക്ഷ​ൻ​ ​ഫോ​ഴ്സും​ ​വി​വി​ധ​ ​കേ​ന്ദ്ര​ങ്ങ​ളി​ൽ​ ​അ​ന്വേ​ഷ​ണം​ ​ന​ട​ത്തി​യെ​ങ്കി​ലും​ ​ഫ​ല​മു​ണ്ടാ​യി​ല്ല.​ ​പ്ര​തി​ ​ട്രെ​യി​നി​ൽ​നി​ന്ന് ​ചെ​ങ്ങ​ന്നൂ​രി​ൽ​ ​ഇ​റ​ങ്ങി​യ​താ​യാ​ണ് ​സൂ​ച​ന.​ ​യു​വ​തി​യി​ൽ​നി​ന്ന് ​ത​ട്ടി​യെ​ടു​ത്ത​വ​യു​ടെ​ ​കൂ​ടെ​യു​ണ്ടാ​യി​രു​ന്ന​ ​തി​രി​ച്ച​റി​യ​ൽ​ ​കാ​ർ​ഡ് ​ചെ​ങ്ങ​ന്നൂ​ർ​ ​റെ​യി​ൽ​വേ​ ​സ്റ്റേ​ഷ​ൻ​ ​പ​രി​സ​ര​ത്തു​നി​ന്ന് ​ല​ഭി​ച്ചി​ട്ടു​ണ്ട്.​ ​ട്രെ​യി​നു​ക​ളി​ൽ​ ​ഉ​ൾ​പ്പെ​ടെ​ ​നി​ര​വ​ധി​ ​കു​റ്റ​കൃ​ത്യ​ങ്ങ​ൾ​ ​ന​ട​ത്തി​യി​ട്ടു​ള്ള​ ​പ്ര​തി​ ​സ്ഥി​ര​മാ​യി​ ​ഒ​രി​ട​ത്തും​ ​ത​ങ്ങു​ന്ന​ ​ആ​ള​ല്ലെ​ന്നാ​ണ് ​വി​വ​രം.​ ​ഇ​യാ​ളു​ടെ​ ​നാ​ട്ടി​ലും​ ​അ​ന്വേ​ഷ​ണം​ ​ന​ട​ത്തി​ ​ബ​ന്ധു​ക്ക​ളി​ൽ​ ​നി​ന്നു​ൾ​പ്പെ​ടെ​ ​വി​വ​ര​ങ്ങ​ൾ​ ​ആ​രാ​ഞ്ഞു.​ ​കു​റ്റ​കൃ​ത്യ​ങ്ങ​ൾ​ക്കു​ശേ​ഷം​ ​ഒ​ളി​വി​ൽ​ ​ക​ഴി​യാ​റു​ള്ള​ ​സ്ഥ​ല​ങ്ങ​ളെ​ക്കു​റി​ച്ചും​ ​ബ​ന്ധ​ങ്ങ​ളെ​ക്കു​റി​ച്ചും​ ​അ​ന്വേ​ഷി​ക്കു​ന്നു​ണ്ട്.
റെ​യി​ൽ​വേ​ ​പൊ​ലീ​സ് ​ലു​ക്ക് ​ഒൗ​ട്ട് ​നോ​ട്ടീ​സ് ​പു​റ​പ്പെ​ടു​വി​ക്കു​ക​യും​ ​സോ​ഷ്യ​ൽ​ ​മീ​ഡി​യ​യി​ൽ​ ​പ്ര​ചാ​ര​ണം​ ​ന​ട​ത്തു​ക​യും​ ​ചെ​യ്തി​രു​ന്നു.