കൊച്ചി: ആൾക്കൂട്ടങ്ങൾ കൊവിഡ് വ്യാപനം വർദ്ധിപ്പിക്കുമെന്ന് കേരള പ്രദേശ് ഗാന്ധി ദർശൻ വേദി ഐ.ടി സെൽ സംഘടിപ്പിച്ച ദേശീയ സെമിനാർ അഭിപ്രായപ്പെട്ടു. ആൾക്കൂട്ടങ്ങളിലും, ആഘോഷങ്ങളിലും കൊവിഡ് മാനദണ്ഡങ്ങൾ പലപ്പോഴും പാലിക്കപ്പെടാതെ പോകുന്നു. ചുറ്റുമുള്ള എല്ലാവരെയും രോഗികളായി കരുതിയുള്ള പ്രതിരോധമാണ് നമുക്ക് വേണ്ടതെന്നും സെമിനാർ ചൂണ്ടിക്കാട്ടി.
പൊതുജനാരോഗ്യ വിദഗ്ധൻ ഡോ.എസ്.എസ്.ലാൽ സെമിനാർ ഉദ്ഘാടനം ചെയ്തു. ഐ.ടി.സെൽ ചീഫ് കോഓർഡിനേറ്റർ മാമ്പുഴക്കരി വി.എസ്.ദിലീപ് കുമാർ അധ്യക്ഷത വഹിച്ചു. ഐ.എം.എ ദേശീയ വർക്കിംഗ് കമ്മിറ്റിയംഗം ഡോ.ശ്രീജിത്ത് എൻ.കുമാർ, ആരോഗ്യ വിദഗ്ധരായ ഡോ.നാരായണപണിക്കർ, ഡോ.ലിജോ മാത്യൂ, ഡോ.സുബിൻ കെ.സലിം എന്നിവർ ക്ലാസ്സുകൾ നയിച്ചു. കെ.പി.ജി.ഡി.സംസ്ഥാന ചെയർമാൻ ഡോ.എം.സി.ദിലീപ് കുമാർ, ജനറൽ സെക്രട്ടറി ഡോ.നെടുമ്പന അനിൽ, ട്രഷറർ ഡോ.അജിതൻ മേനോത്ത്, ഐ.ടി സെൽ കൺവീനർ സുരേഷ് ബാബു വാഴൂർ എന്നിവർ സംസാരിച്ചു.