നെടുമ്പാശേരി: സി.പി.ഐ ചെങ്ങമനാട് ലോക്കൽ സെക്രട്ടറിയും ചെങ്ങമനാട് സർവീസ് സഹകരണ ബാങ്ക് ഡയറക്ടർ ബോർഡംഗവുമായ ചെങ്ങമനാട് തേനാറ്റിൽ വീട്ടിൽ ടി.എച്ച്. കുഞ്ഞുമുഹമ്മദ് (60) കൊവിഡ് ബാധിച്ച് മരിച്ചു. സി.പി.ഐ നേതാവ് പരേതനായ തേനാറ്റിൽ ടി.കെ. ഹസന്റെയും നഫീസയുടെയും മകനാണ്.
കൊവിഡ് വാക്‌സിൻ സ്വീകരിച്ചശേഷം പനിബാധിച്ച കുഞ്ഞുമുഹമ്മദിന് ശ്വാസതടസമുണ്ടായതിനെത്തുടർന്ന് 21നാണ് കളമശേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഇന്നലെ രാവിലെയാണ് മരിച്ചത്. സി.പി.ഐ ആലുവ മണ്ഡലം കമ്മിറ്റി അംഗം, എ.ഐ.ടി.യു.സി മണ്ഡലം ജോയിന്റ് സെക്രട്ടറി, കിസാൻസഭ ജില്ലാ ജോയിന്റ് സെക്രട്ടറി സ്ഥാനങ്ങളും വഹിച്ചിരുന്നു. പനയക്കടവ് മഹല്ല് ജമാഅത്ത് മുൻ പ്രസിഡന്റും നിലവിൽ ജമാഅത്ത് കമ്മിറ്റി അംഗവുമാണ്. ഐ.ആർ.ഡബ്ള ്യു പ്രവർത്തകരുടെ നേതൃത്വത്തിൽ കബറടക്കി.
ഭാര്യ: മാള മാരേക്കാട് മഞ്ഞളിവളപ്പിൽ കുടുംബാംഗം സുബൈദ. മക്കൾ: മൻസൂർ (ടിംബപർ ബിസിനസ്), മുംതാസ്, മുഹ്‌സിന. മരുമക്കൾ: തസ്‌നി, ഫിറോസ്, സജിത്ത് (ഇരുവരും യു.കെ.മെന്റ്‌സ് ഗാർമെന്റ്‌സ്).