മട്ടാഞ്ചേരി: തൊഴുത്ത് വൃത്തിയാക്കുന്നതിനിടെ യുവാവ് ഷോക്കേറ്റ് മരിച്ചു. ചിത്തുപറമ്പ് ഖാദിരിയ മദ്രസയ്ക്ക് സമീപം താമസിക്കുന്ന അബ്ദുൾ ഗഫൂറിന്റെ മകൻ മുഹമ്മദ് സഹിലാണ് (21) മരിച്ചത്. വ്യാഴാഴ്ച രാത്രി പതിനൊന്നോടെ ചന്ദനപ്പള്ളിക്ക് സമീപമായിരിന്നു സംഭവം. മാതാവ്: സജിന. സഹോദരൻ: മുഹമ്മദ് സഹൽ.