കളമശേരി: കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ കുസാറ്റിലെ ഓഫീസ്, ഡിപ്പാർട്ടുമെന്റുകളുടെ പ്രവർത്തനം മെയ് 3 മുതൽ 9 വരെ നിയന്ത്രണം ഏർപ്പെടുത്തി വൈസ് ചാൻസലർ ഉത്തരവിറക്കി. ജീവനക്കാരും, അദ്ധ്യാപകരും, ഗവേഷണ വിദ്യാർത്ഥികളും വീട്ടിലിരുന്ന് ജോലി ചെയ്യണം. ഗവേഷണ വിദ്യാർത്ഥികൾ 3 മുതൽ ഹോസ്റ്റൽ ഒഴിയണം. അത്യാവശ്യ സർവ്വീസുകൾ മുടക്കം വരാതിരിക്കാൻ വേണ്ടി വകുപ്പ് തലവന്മാരെ ചുമതലപ്പെടുത്തി.