മൂവാറ്റുപുഴ: കൊവിഡ് രോഗികൾക്കും നിരീക്ഷണത്തിൽ കഴിയുന്നവർക്കും വാഹന സർവീസ് നൽകി മൂവാറ്റുപുഴ യൂത്ത് കോൺഗ്രസ്. ടെസ്റ്റിനും മരുന്നിനുമായി രോഗികൾക്ക് ആശുപത്രിയിൽ പോയി വരുന്നതിനായിട്ടാണ് സൗജന്യ വാഹന സർവീസ് ഏർപ്പെടുത്തിയിരിക്കുന്നത്. മൂവാറ്റുപുഴ നിയോജക മണ്ഡലത്തിലെ എല്ലാ പഞ്ചായത്തുകളിലും മുൻസിപ്പാലിറ്റിയും ഇരുപത്തിനാലു മണിക്കൂറും സേവനം ലഭ്യമാക്കുമെന്ന് യൂത്ത് കോൺഗ്രസ് നിയോജക മണ്ഡലം പ്രസിഡന്റ് സമീർ കോണിക്കൽ അറിയിച്ചു. വാഹനത്തിന്റെ ഫ്ലാഗ് ഓഫ് കർമ്മം ഡീൻ കുര്യാക്കോസ് എം.പി നിർവഹിച്ചു. കെ.പി.സി.സി ജനറൽ സെക്രട്ടറിമാരായ മാത്യു കുഴൽനാടൻ, കെ.എം സലീം,യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി മുഹമ്മദ് റഫീഖ്, എൽദോ വട്ടക്കാവിൽ,ജില്ലാ നേതാക്കളായ ഷാൻ മുഹമ്മദ്, റിയാസ് താമരപ്പിള്ളിൽ, സുബാഷ് കടക്കോട്ട്, കബീർ പൂക്കടാശേരിൽ,റംഷാദ് റഫീഖ്,ജെയിംസ് ജോഷി, ജിന്റോ ടോമി, അലി ഇലഞ്ഞായിൽ, മൂസ മുളവൂർ, രൂപൻ സേവ്യർ,ഷാഫി കബീർ,മൊയ്‌ദീൻ ഖുറൈശി തുടങ്ങിയവർ സംസാരിച്ചു.