കൊച്ചി: ജില്ലയിലെ അദ്ധ്യാപക കൂട്ടായ്മയായ അദ്ധ്യാപക സമന്വയവേദി കൊവിഡ് വാക്‌സിൻ ഫണ്ടിലേക്ക് 25000 രൂപ നൽകി. എറണാകുളം എ.ഇ.ഒ എൻ.എക്‌സ്. ആൻസലാം മേയർ എം. അനിൽകുമാറിന് ഡി.ഡി കൈമാറി. കോർപ്പറേഷൻ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ശ്രീജിത്ത്, അദ്ധ്യാപക സമന്വയവേദി പ്രവർത്തകരായ ബാലകൃഷ്ണൻ എം.പി, ജീൻ സെബാസ്റ്റ്യൻ എന്നിവർ സംബന്ധിച്ചു.