prasidend
മൃതദേഹം സംസ്കരിക്കുവാൻ പി.പി.ഇ കിറ്റ് ധരിക്കുന്നപഞ്ചായത്ത് പ്രസിഡണ്ട് ബിജു തോമസും സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർമാൻ ബിനു പുത്തേത്ത് മ്യാലിലുമാണ്

മുളന്തുരുത്തി: മഹാമാരിക്കു മുന്നിൽ നാടാകെ പകച്ചു നിൽക്കുമ്പോൾ കൊവിഡ് ബാധിച്ചയാളുടെ മൃതദേഹം പി.പി.ഇ കിറ്റ് അണിഞ്ഞെത്തി സംസ്കരിക്കാൻ തയ്യാറായ പഞ്ചായത്ത് പ്രസിഡന്റിനും സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാനും നാടിന്റെ കൈയടി.

ആമ്പല്ലൂർ ഗ്രാമ പഞ്ചായത്ത്‌ പഞ്ചായത്ത് പ്രസിഡന്റ് ബിജു തോമസും സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാൻ ബിനു പുത്തേത്ത് മ്യാലിലുമാണ് കൊവിഡ് ബാധിച്ചു മരണമടഞ്ഞവരുടെ സംസ്കാര ചടങ്ങുകൾ നടത്തി പൊതു പ്രവർത്തനത്തിന്റെ പുത്തൻ മാതൃകയായത്. ഇന്നലെ രാവിലെയാണ് ആമ്പല്ലർ കുലയറ്റിക്കര വെട്ടയ്ക്കൽ വീട്ടിൽ മേരി ഫ്രാൻസിസ് (72) കൊവിഡിനെത്തുടർന്ന് മരണമടഞ്ഞത്. ഇവരുടെ വീട്ടിലെ മറ്റു മൂന്നു പേർക്കു കൂടി കൊവിഡ് സ്ഥിരീകരിച്ചതോടെ എല്ലാവരും ഭീതിയിലായി. ഈ പ്രതിസന്ധി മനസ്സിലാക്കിയ പഞ്ചായത്ത് പ്രസിഡന്റും സുഹൃത്തുക്കളും കുടുംബത്തെ സഹായിക്കാൻ തയ്യാറാകുകയായിരുന്നു. മുളന്തുരുത്തി സെന്റ് ആന്റണീസ് ചർച്ചിലാണ് സംക്കാര ചടങ്ങുകൾ നടത്തിയത്.