കാലടി: അയ്യമ്പുഴയിൽ ഏഴാറ്റുമുഖം പ്രകൃതി ഗ്രാമത്തിൽ കൊവിഡ് മാനദണ്ഡങ്ങൾ ലംഘിച്ച് കുടുംബസമേതം ഉല്ലസിക്കാൻ എത്തിയ പാലക്കാട് എടത്തറ, ഫോർട്ടുകൊച്ചി, കൊടുങ്ങല്ലൂർ സ്വദേശികളായ സ്ത്രീകളടക്കമുള്ള പത്തു പേർക്കെതിരെ അയ്യമ്പുഴ പൊലീസ് ഹൗസ് ഓഫീസർ സി.ജി.ദീലിപ്, എസ്.ഐ.കെ.എപോളച്ചൻ എന്നിവർ ചേർന്ന് കേസ് എടുത്തു.ഇവരുടെ വാഹനങ്ങളും പൊലീസ് പിടിച്ചെടുത്തു. ഏഴാറ്റുമുഖം പ്രകൃതി ഗ്രാമം അടച്ചിട്ടിരിക്കുകയാണ്. ഇതുസംബന്ധിച്ചുള്ള അറിയിപ്പുകളും പ്രദേശവാസികളായ നാട്ടുകാരുടെ എതിർപ്പും അവഗണിച്ചാണ് ഇവർ പുഴയിൽ ഉല്ലസിക്കാൻ ഇറങ്ങിയത്. ചുള്ളിയിലെ കള്ളുഷാപ്പിൽ വച്ച് മദ്യം വിളമ്പിയതിനു മാനേജർക്കെതിരെ കേസ് രജിസ്റ്റർ ചെയ്തു. മദ്യ ഷാപ്പുകളും ബാറുകളും അടച്ചിട്ടിരിക്കുന്നതിനാൽ രാവിലെ. കള്ള് പാർസൽ ആയി നൽകുന്നതിനു പകരം ഷാപ്പിലിരുന്ന് മദ്യപിക്കാൻ അവസരം നൽകിയതിനു ഷാപ്പ് നടത്തിപ്പുകാരനും മാനേജരുമായ ചുള്ളി സ്വദേശി സജിക്കെതിരെയും അയ്യമ്പുഴ പൊലീസ് കേസ് രജിസ്റ്റർ ചെയ്തു.