പള്ളുരുത്തി: കൊച്ചിൻ കോർപ്പറേഷൻ പതിനേഴാം ഡിവിഷനായ പെരുമ്പടപ്പിൽ കഴിഞ്ഞ 2 ദിവസമായി നടന്നിരുന്ന കൊവിഡ് വാക്സിനേഷനിൽ നിന്ന് പ്രായം ചെന്നവരെ ഒഴിവാക്കിയതായി പരാതി. വ്യാഴം, വെള്ളി ദിവസങ്ങളിൽ പള്ളുരുത്തി സെന്റ് ജൂലിയാനാസ് സ്കൂളിലാണ് വാക്സിൻ നൽകിയത്. എന്നാാൽ യാതൊരു വിധ അറിയിപ്പും നൽകിയില്ലെന്നാണ് നാട്ടുകാരുടെ പരാതി.