rajeev

ആലുവ: ആലുവ തോട്ടക്കാട്ടുകര പെരിക്കപ്പാലത്തിന് സമീപം മൂത്തേടത്ത് വീട്ടിൽ കെ.പി. രാജീവ് (45) കൊവിഡ് ചികിത്സയ്ക്കിടെ ഹൃദയാഘാതത്താൽ നിര്യാതനായി. രാഷ്ട്രദീപിക സർക്കുലേഷൻ വിഭാഗം ജീവനക്കാരനാണ്.

കൊവിഡ് ബാധിതനായതിനെത്തുടർന്ന് രണ്ടാഴ്ച മുമ്പാണ് രാജീവിനെ ആലുവ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഇതിനിടയിൽ കടുത്ത നെഞ്ചുവേദന അനുഭവപ്പെട്ടതിനെത്തുടർന്ന് കാക്കനാട് സൺറൈസ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. ഭാര്യയും മകനും സഹോദരന്മാരും ഉൾപ്പെടെ കുടുംബാംഗങ്ങളെല്ലാം കൊവിഡ് ബാധിച്ച് വിവിധ ആശുപത്രികളിൽ ചികിത്സയിലാണ്. വർഷങ്ങളായി വിവിധ പത്രങ്ങളിൽ സർക്കുലേഷൻ വിഭാഗം ജീവനക്കാരനായി പ്രവർത്തിക്കുകയായിരുന്നു രാജീവ്. പരേതരായ രാജശേഖരന്റെയും വത്സലയുടെയും മകനാണ്. ഭാര്യ: ഗീതു. മകൻ: സിദ്ധാർത്ഥ് (ഒന്നരവയസ്). സഹോദരങ്ങൾ: അജയൻ, രഞ്ജിത്ത്.