ആലുവ: കൊവിഡ് ബാധിച്ച് ഖത്തറിൽ ചികിത്സയിലായിരുന്ന ആലുവ സ്വദേശിനി മരിച്ചു. ചന്ദ്രിക ഖത്തർ ലേഖകനും ഖത്തർ കെ.എം.സി.സി മുൻ സംസ്ഥാന ജനറൽ സെക്രട്ടറിയും ഖത്തർ വാണിജ്യമന്ത്രാലയം മുൻ ഉദ്യോഗസ്ഥനുമായ ആലുവ കാവപുരയിൽ പി.എ. മുബാറക്കിന്റെ ഭാര്യ നജിയയാണ് (57) മരിച്ചത്. കബറടക്കം ഖത്തറിൽ നടത്തി.
ആലപ്പുഴ കണ്ടത്തിൽ പരേതരായ മുഹമ്മദ് ഹസന്റെയും ഹഫ്സാബീവിയുടെയും മകളാണ്. മക്കൾ: നാദിയ (ദുബായ്), ഫാത്തിമ (ഖത്തർ), മരുമക്കൾ: മുഹമ്മദ് ഷമീൻ (ഇത്തിസലാത്ത് ദുബായ്), മുഹമ്മദ് പർവീസ് (ഖത്തർ ഫൗണ്ടേഷൻ). ചന്ദിക കൊച്ചി മുൻ റെസിഡന്റ് എഡിറ്റർ പി.എ. മഹ്ബൂബ് ഭർതൃസഹോദരനാണ്.