തൃപ്പൂണിത്തുറ: ഉദയംപേരൂർ പഞ്ചായത്തിലെ സി.എഫ്. എൽ. ടി. സി നാളെ തുറക്കും. നടക്കാവിന് പടിഞ്ഞാറ് ഭാഗത്ത് പ്രവർത്തിക്കുന്ന ഫിഷറീസ് പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലാണ് ഇത് പ്രവർത്തിക്കുക. ഇരുനിലയുള്ള സെന്ററിൽ താഴെത്തെ നില പുരുഷന്മാർക്കും മുകൾനില സ്ത്രീകൾക്കുമാണ് ഒരുക്കിയിരിക്കുന്നത്. ആംബുലൻസ് സംവിധാനവും പരിഗണനയിൽ ഉണ്ടെന്ന് പഞ്ചായത്ത് പ്രസിഡന്റ് സജിത മുരളി, വൈസ് പ്രസിഡന്റ് എ.എസ് ഗോപി ,ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ മിനി പ്രസാദ് പഞ്ചായത്തംഗങ്ങളായ പി. ഗഗാറിൻ, മിനി സാബു എന്നിവർ പറഞ്ഞു.