ആലുവ: ട്രെയിനുകളിൽ സ്ത്രീകൾക്ക് നേരെയുള്ള അതിക്രമം വർദ്ധിച്ചുവരുന്ന സാഹചര്യത്തിൽ വനിതാ കമ്പാർട്ടുമെന്റുകളിൽ മതിയായ സുരക്ഷിതത്വം ഉറപ്പാക്കണമെന്ന് അഖിലേന്ത്യാ ജനാധിപത്യ മഹിളാ ഫെഡറേഷൻ ജില്ലാ സെക്രട്ടറി കെ.പി. സെലീന ആവശ്യപ്പെട്ടു. പ്രശ്‌നങ്ങൾ ഉണ്ടാകുമ്പോൾ മാത്രം സംരക്ഷണം ഉറപ്പാക്കിയാൽ പോരെന്നും സ്ഥിരം സംവിധാനം വേണമെന്നും കുറ്റവാളിക്കെതിരെ വധശ്രമത്തിനു കേസെടുത്ത് അതിക്രമങ്ങൾക്ക് വിധേയയായ പെൺകുട്ടിക്ക് മതിയായ നഷ്ടപരിഹാരം നൽകുകയും ആവശ്യപ്പെട്ടു.
മകളുടെ മാത്രം പ്രായം വരുന്ന പെൺകുട്ടിയെ ട്രെയിനിൽ വെച്ച് പീഡിപ്പിച്ച ടി.ടി.ഇ.യെ സർവ്വീസിൽ നിന്നും നീക്കം ചെയ്യണമെന്നും വൈദ്യ പരിശോധനക്കു ശേഷം പ്രതി രക്ഷപെട്ട കാര്യത്തിൽ അതിനു കൂട്ടുനിന്ന ഉദ്യോഗസ്ഥർക്കെതിരേയും കർശന നടപടിയെടുക്കണമെന്നും ഡി.ജി.പിയോടും ഡിവിഷണൽ സെക്യൂരിറ്റി കമ്മീഷണറോടും അഖിലേന്ത്യാ ജനാധിപത്യ മഹിളാ ഫെഡറേഷൻ ആവശ്യപ്പെട്ടു.