കോതമംഗലം: കൊവിഡ് വ്യാപനം അതിരൂക്ഷമായ സാഹചര്യത്തിൽ കൊവിഡ് ബാധിതരെ സഹായിക്കാനും പ്രതിരോധ പ്രവർത്തനങ്ങൾ ശക്തിപ്പെടുത്താനുമായി മലയിൻകീഴ് കോഴിപ്പിള്ളി ബൈപ്പാസിൽ എന്റെ നാടിന്റെ നേതൃത്വത്തിൽ കൊവിഡ് സഹായകേന്ദ്രം ആരംഭിച്ചു.ചെയർമാൻ ഷിബു തെക്കുംപുറം ഉദ്ഘാടനം നിർവഹിച്ചു.കൊവിഡ് പോസിറ്റിവായ രോഗികളെ ആശുപത്രികളിൽ എത്തിക്കാൻ ആംബുലൻസ് സേവനം സൗജന്യമായി നൽകുകയും വാക്‌സിനേഷൻ ഓൺലൈൻ റെജിസ്റ്റർ ചെയ്യുന്നതിനായി ഹെൽപ്പ് ഡെസ്‌ക്കും ഹോമിയോ മരുന്നുകളും സൗജന്യമായി നൽകുന്നതായിരിക്കുമെന്നും ചെയർമാൻ കൂട്ടിചേർത്തു.സി.കെ.സത്യൻ, ജോർജ് കുര്യപ്പ്, പി.എ പാദുഷ, ജോഷി പൊട്ടക്കൽ, പി.പ്രകാശ് എന്നിവർ പങ്കെടുത്തു.വിവരങ്ങൾക്ക് 7594045755