kklm
കൊവിഡ് വാക്സിൻ ചലഞ്ച് ക്യാമ്പയിന്റെ ഭാഗമായി എ.ഐ.വൈ.എഫ് കൂത്താട്ടുകുളം മേഖല കമ്മിറ്റി സ്വരൂപിച്ച ഫണ്ട് സംസ്ഥാന ജോയിന്റ് സെക്രട്ടറി എൻ. അരുൺ ഏറ്റുവാങ്ങുന്നു

കൂത്താട്ടുകുളം: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് പണം കണ്ടെത്തുന്നതിന് എ.ഐ.വൈ.എഫ് നടത്തുന്ന കൊവിഡ് വാക്സിൻ ചലഞ്ച് ക്യാമ്പയിന്റെ ഭാഗമായി കൂത്താട്ടുകുളം മേഖല കമ്മിറ്റി സ്വരൂപിച്ച ഫണ്ട് എ.ഐ.വൈ.എഫ് സംസ്ഥാന ജോയിന്റ് സെക്രട്ടറി എൻ. അരുൺ ഏറ്റുവാങ്ങി.അംഗങ്ങളിൽ നിന്നും സുമനസുകളിൽ നിന്നുമാണ് തുക സമാഹരിച്ചത്. സി.പി.ഐ ലോക്കൽ കമ്മിറ്റി സെക്രട്ടറി എ.കെ.ദേവദാസ്, ലോക്കൽ അസിസ്റ്റന്റ് സെക്രട്ടറി ബിനീഷ്.കെ.തുളസിദാസ്‌, എ.ഐ.വൈ.എഫ് മേഖല കമ്മിറ്റി പ്രസിഡന്റ്‌ ബിജോ പൗലോസ് സെക്രട്ടറി പി.എം.ഷൈൻ ആൽബിൻ ബാബു വിഷ്ണു ഗോപി, എബിൻ ബാബു തുടങ്ങിയവർ പങ്കെടുത്തു.