കറുകച്ചൽ: 72 ലിറ്റർ മദ്യം എറണാകുളത്തേക്ക് കടത്താൻ ശ്രമിച്ച എട്ടുപേർ പിടിയിൽ. കൈതാരം മാപ്പിളപ്പറമ്പിൽ ലിധിൻ (27), കൊടുങ്ങല്ലൂർ പാലിയംതുരുത്ത് പരാരത്ത് ആദിഷ് (27), കുടിയാകുളങ്ങര ചൂളക്കപ്പറമ്പിൽ ബൈജു (39), നന്ത്യാട്ട് കുളങ്ങര ചാപ്പായിപറമ്പിൽ അശോകൻ (34), നന്ത്യാട്ടുകുളങ്ങര മഠത്തിൽപറമ്പിൽ ശ്രീജിത്ത് (27), കൊടമംഗലം പണ്ടാരപ്പറമ്പിൽ മിഥുൻ (25), പെരുമ്പടന്ന തമ്പിരാമൻപറമ്പിൽ സുജിത്ത് (38), നന്ത്യാട്ടുകുന്നം കരിയത്ത് വീട്ടിൽ ലിമോസ് (32) എന്നിവരാണ് അറസ്റ്റിലായത്.
ഒരുമാസം മുൻപാണ് ഇവർ കറുകച്ചാലിലെ ബാറിൽ നിർമാണ ജോലിയ്‌ക്കെത്തിയത്. ഇതിനിടെ ഇവിടെ നിന്ന് വാങ്ങിക്കൂട്ടിയ മദ്യം മുറിയിൽ സൂക്ഷിച്ചിരിക്കുകയായിരുന്നു. വെള്ളിയാഴ്ച പുലർച്ചെ ജോലി കഴിഞ്ഞ് മദ്യക്കുപ്പികൾ വാനിൽ കയറ്റി എറണാകുളത്തേക്ക് കൊണ്ടുപോകാൻ ശ്രമിക്കുന്നതിനിടെയാണ് ഇവരെ പൊലീസ് പിടികൂടിയത്. കോടതി പ്രതികളെ റിമാൻഡ് ചെയ്തു.