കോലഞ്ചേരി: കൊവിഡ് ബാധിച്ച് മരിച്ചയാളെ ഡി.വൈ.എഫ്‌.ഐ സംസ്‌കരിച്ചു. വടവുകോട് തച്ചിലിൽ സുദർശനൻ- ലൈല ദമ്പതികളുടെ മകൾ രോഷ്‌നമോളാണ് (35) എറണാകുളം ഗവ. മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെ മരിച്ചത്. ബന്ധുക്കൾ ക്വാറന്റെയിനിലായതിനാൽ പുത്തൻകുരിശ് മേഖലാ കമ്മി​റ്റി അംഗങ്ങളായ ജിഷ്ണു സുകുമാരൻ, സൂരജ് സുനിൽ, അരുൺ കുമാർ, ജെറിൻ ജോസഫ് എന്നിവരുടെ നേതൃത്വത്തിൽ സംസ്‌കാരം ഏറ്റെടുക്കുകയായിരുന്നു. മെഡിക്കൽ കോളേജിൽനിന്ന് മൃതദേഹം ഏ​റ്റുവാങ്ങി തൃപ്പൂണിത്തുറ ശ്മശാനത്തിലെത്തിച്ച് കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് സംസ്‌കരിച്ചു.