algd-1-
ആലങ്ങാട് പ്രാഥമികാരോഗ്യ കേന്ദ്രത്തിലേക്ക് സേവാഭാരതി മരുന്നുകൾ കൈമാറുന്നു

ആലങ്ങാട് : കൊവിഡ് മഹാമാരി മൂലം മരുന്നുകളുടെ ആവശ്യം കൂടുതലായ സാഹചര്യത്തിൽ ആലങ്ങാട് പ്രാഥമിക ആരോഗ്യ കേന്ദ്രത്തിന് അവശ്യമരുന്നുകൾ നൽകി തിരുവാലൂർ സേവാഭാരതി . മെഡിക്കൽ ഓഫിസർ ഫിലോമിന അലോഷ്യസിന് സേവാഭാരതിക്കു വേണ്ടി വാർഡ് മെമ്പർ വിജി സുരേഷ് മരുന്നുകൾ കൈമാറി. സുരേഷ് ,ഹെൽത്ത് ഇൻസ്പെക്ടർ മുരളീധരൻ, സേവാഭാരതി പ്രവർത്തകരായ എൻ.എസ് മനിൽകുമാർ , കെ . വി. പരമേശ്വരൻ, കെ.വി. സജിത്കുമാർ , രാഹുൽ എന്നിവർ പങ്കെടുത്തു.