ആലുവ: കൊവിഡ് നിയമങ്ങൾ ലംഘിച്ചതിന് റൂറൽ ജില്ലയിൽ ഇന്നലെ 106 പേർക്കെതിരെ കേസെടുത്തു. കേസുകളിലായി 35 പേരെ അറസ്റ്റ് ചെയ്തു. മാസ്‌ക്ക് ധരിക്കാത്തതിന് 1905 പേർക്കെതിരെയും, സാമൂഹ്യ അകലം പാലിക്കാത്തതിന് 1610 പേർക്കെതിരെയും നടപടിയെടുത്തു. നാല് വാഹനങ്ങൾ കണ്ടുകെട്ടി.