കൂത്താട്ടുകുളം: പാലക്കുഴ പഞ്ചായത്തിന്റെ കൊവിഡ് പ്രതിരോധ പ്രവർത്തങ്ങൾക്ക് വ്യക്തികളുടെയും സംഘടനകളുടെയും സഹായഹസ്തം. കൊവിഡ് ബാധയെ തുടർന്ന് ഒക്സിജൻ ആവശ്യമായി വരുന്നവർക്ക് ഒക്സിജൻ ലഭ്യമാക്കുന്നതിനായി കൂത്താട്ടുകുളം ലയൺസ് ക്ലബ് ഒക്സിജൻ സിലിണ്ടറുകൾ പഞ്ചായത്തിലേക്ക് നൽകി. പഞ്ചായത്ത് പ്രസിഡന്റ് കെ.എ.ജയ ക്ലബ് പ്രസിഡന്റ് ഡോ. ശ്രീകാന്ത് പി നമ്പൂതിരിയിൽ നിന്നും സിലിണ്ടറുകൾ ഏറ്റുവാങ്ങി. പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിജു മുണ്ടപ്ലാക്കിൽ, ക്ലബ് ഭാരവാഹികളായ രാജൻ എൻ നമ്പൂതിരി, മനോജ് അംബുജാക്ഷൻ, ശ്രീകുമാർ.വി.ആർ, തുടങ്ങിയവർ പങ്കെടുത്തു. കോവിഡ് പ്രതിരോധത്തിനായി സ്കറിയ മൈലങ്ങാട് സാമ്പത്തിക സഹായവും പഞ്ചായത്തിന് നൽകിയിട്ടുണ്ട്.