പാടിവട്ടം: അഞ്ചുമന അരയകുളത്തുവീട്ടിൽ എ. ആർ. പ്രകാശൻ (67 - റിട്ട. സെലക്ഷൻ ഗ്രേഡ് അക്കൗണ്ടന്റ് ജില്ലാ ട്രഷറി)
നിര്യാതനായി. അഞ്ചുമന പ്രതിഭ വായനശാല സെക്രട്ടറിയാണ്. വെണ്ണല സർവീസ് സഹകരണ ബാങ്ക് മുൻ ഭരണ സമിതി അംഗം, അഞ്ചുമന മരണാനന്തര സഹായസംഘം മുൻ സെക്രട്ടറി, ഓഡിറ്റർ, ദീർഘകാലം അഞ്ചുമന റെസിഡന്റ്സ് അസോസിയേഷൻ ട്രഷറർ എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. ഭാര്യ: അജിത. മക്കൾ: പ്രജിത്ത് (ഡി. എക്‌സ്. സി. ടെക്‌നോളജി), പ്രശാന്ത് (എക്‌സെൻജർ), അഞ്ജിത.