കോതമംഗലം: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് വാക്സിൻ വാങ്ങി നൽകാൻ മീൻ ചലഞ്ചുമായി ഡി.വൈ.എഫ്.ഐ വാരപ്പെട്ടി മേഖല കമ്മിറ്റി. പൂർണമായും കൊവിഡ് മാനദണ്ഡം പാലിച്ച് രണ്ടുഘട്ടമായി നടത്തുന്ന ചലഞ്ചിൽ വളർത്തു മീനാണ് വിൽക്കുന്നത്. കൊവിഡ് രോഗികളുടെ വീടുകളിലേക്ക് ഹോം ഡെലിവറിയും ഒരുക്കിയിട്ടുണ്ട്. ഡി.വൈ.എഫ്.ഐ വാരപ്പെട്ടി മേഖല സെക്രട്ടറി യദു കൃഷ്ണൻ, വെസ്റ്റ് യൂണിറ്റ് സെക്രട്ടറി ബേസിൽ മത്തായി, ഈസ്റ്റ്‌ യൂണിറ്റ് സെക്രട്ടറി ഷിബിൻ, യൂണിറ്റ് കമ്മിറ്റി അംഗങ്ങളായ ഫെബിൻ ഹനീഷ്, സനൽ സനീഷ്, ജെസ്റ്റിൻ മത്തായി, ആനന്ത് സാഗർ, ഏറാമ്പ്ര യൂണിറ്റ് സെക്രട്ടറി ഗോകുൽ ഗോപാൽ എന്നിവർ നേതൃത്വം നൽകി.