kvvs
നെടുമ്പാശേരി ഗ്രാമപഞ്ചായത്ത് കൊവിഡ് ട്രീറ്റ്‌മെന്റ് സെന്ററിലേക്ക് ആവശ്യമായ കിടക്കകളും, തടയണകളും നെടുമ്പാശേരി മേഖല മർക്കന്റയിൽ കോപ്പറേറ്റീവ് സൊസൈറ്റി പ്രസിഡന്റ് സി.പി. തരിയനിൽ നിന്നും ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.വി. കുഞ്ഞ് ഏറ്റുവാങ്ങുന്നു

നെടുമ്പാശേരി: നെടുമ്പാശേരി ഗ്രാമപഞ്ചായത്ത് കൊവിഡ് ട്രീറ്റ്‌മെന്റ് സെന്ററിലേക്ക് ആവശ്യമായ കിടക്കകളും, തലയണകളും നെടുമ്പാശേരി മേഖല മർക്കന്റയിൽ കോപ്പറേറ്റീവ് സൊസൈറ്റി നൽകി. സൊസൈറ്റി പ്രസിഡന്റ് സി.പി. തരിയനിൽ നിന്നും ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.വി. കുഞ്ഞ് ഏറ്റുവാങ്ങി.
കൊവിഡ് ബാധിച്ചതിനെ തുടർന്ന് വീടുകളിൽ കഴിയാൻ സാധിക്കാത്തവർക്ക് എഫ്.എൽ.ടി.സിയിലേക്ക് മാറ്റുന്നതിന് സൗകര്യങ്ങൾ ഏർപ്പെടുത്തിയതായി പി.വി. കുഞ്ഞ് അറിയിച്ചു. കൺട്രോൾ റൂം, ആംബുലൻസ് സൗകര്യം, റാപ്പിഡ് റെസ്‌പോൺസ് ടീം തുടങ്ങിയവയും പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി സജ്ജമാക്കിയിട്ടുണ്ട്. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് സന്ധ്യ നാരായണപിള്ള, ബിജി സുരേഷ്, ആന്റണി കയ്യാല, ജെസ്സി ജോർജ്ജ്, കെ.എ. മാർട്ടിൻ, കെ.കെ. അബി , മർക്കന്റയിൽ സൊസൈറ്റി ബോർഡ് അംഗങ്ങളായ കെ.ജെ. പോൾസൺ, കെ.ബി. സജി, കെ.ജെ. ഫ്രാൻസിസ്, പി.ജെ. ജോണി, മോളി മാത്തുക്കുട്ടി എന്നിവർ പ്രസംഗിച്ചു.