കൂത്താട്ടുകുളം: കേരളസ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് യൂണിയൻ കൂത്താട്ടുകുളം യൂണിറ്റ് വാക്സിൻ ചലഞ്ചിന്റെ ആദ്യ ഗഡുവായി 25000 രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകി. ജില്ലാകമ്മിറ്റി 25 ലക്ഷം രൂപയാണ് ഒന്നാം ഗഡുവായി നൽകുന്നത്.
പി.സി. മർക്കോസിന്റെ അദ്ധ്യക്ഷതയിൽ കൂത്താട്ടുകുളം പെൻഷൻ ഭവനിൽ ചേർന്ന യോഗത്തിൽ യൂണിറ്റ് സെക്രട്ടറി പോൾമാത്യു ജില്ലാ കമ്മിറ്റിയഗം എം.കെ.രാജുവിന് തുക കൈമാറി. പി.ജെ.തോമസ്, കെ.ജി. ആംബുജാക്ഷിഅമ്മ, കെ.എം. അശോകുമാർ, കെ.കെ.ജോൺ എന്നിവർ പങ്കെടുത്തു.