മൂവാറ്റുപുഴ: കൊവിഡ് വ്യാപനം രൂക്ഷമായതിനെ തുടർന്ന് മൂവാറ്റുപുഴ പൊലീസ് സ്റ്റേഷൻ പരിധിയിലുള്ള പുളിഞ്ചോട് മത്സ്യ മാർക്കറ്റ് അടച്ചു. മൂവാറ്റുപു ഴനഗരസഭ പരിധിയിലാണ് മാർക്കറ്റ് പ്രവർത്തിക്കുന്നത്.പൂർണമായി കണ്ടെയ്ൻമെന്റ് സോണായി പ്രഖ്യാപിച്ച പായിപ്ര പഞ്ചായത്തിന്റെ അതിർത്തി പ്രദേശവും കൂടിയാണ് ഇവിടം. ദിനംപ്രതി നിരവധി കൊവിഡ്‌ കേസുകളാണ് മൂവാറ്റുപുഴയുടെ പരിസര ഭാഗങ്ങളിലായി റിപ്പോർട്ട് ചെയ്യുന്നത്. ഇതിനാലാണ് മാർക്കറ്റ് അടച്ചു പൂട്ടിയതെന്ന് എറണാകുളം റൂറൽ ജില്ലാപൊ ലീസ്‌മേധാവികെ.കാർത്തിക് അറിയിച്ചു.