വൈപ്പിൻ: കൊവിഡ് വ്യാപനം രൂക്ഷമാകുന്ന വൈപ്പിൻ മേഖലയിൽ ഇന്നലെ കൊവിഡ് ബാധിതർ2597 ആയി. പള്ളിപ്പുറം 904, എളങ്കുന്നപ്പുഴ 752, ഞാറക്കൽ 326, നായരമ്പലം 257, എടവനക്കാട് 200, കുഴുപ്പിള്ളി 158 എന്നിങ്ങനെയാണ് പഞ്ചായത്ത് തിരിച്ചുള്ള രോഗികളുടെ നില. നിലവിൽ മൂന്ന് പഞ്ചായത്തുകൾ കണ്ടെയ്‌മെന്റ് സോണിലായിരിക്കെ ഇന്നലെ നായരമ്പലം പഞ്ചായത്ത് കൂടി കണ്ടെയ്‌മെന്റ് സോണിലാക്കി കളക്ടർ പ്രഖ്യാപിച്ചു.