se-thuraj
കളമശേരി പൊലീസിൻ്റെ പിടിയിലായ വാഹന മോഷ്ടാവ് ആലപ്പുഴ അറക്കപ്പറമ്പിൽ വീട്ടിൽ സേതുരാജ്

കളമശേരി: വാഹന മോഷ്ടാവ് ആലപ്പുഴ അകപ്പറമ്പിൽ വീട്ടിൽ സേതുരാജ് (54 ) പൊലീസ് പിടിയിലായി. ഇതോടെ കളമശേരി, എളമക്കര , കടവന്ത്ര , ആലുവ തുടങ്ങിയ പൊലീസ് സ്റ്റേഷൻ അതിർത്തികളിൽ നടന്ന ബുള്ളറ്റ് വാഹന കേസുകൾക്ക് തുമ്പുണ്ടായതായി പൊലീസ് പറഞ്ഞു. സിറ്റി പൊലീസ് കമ്മീഷണർ നാഗരാജു, ഡി .സി .പി . ഐശ്വര്യ ഡോംങ്റേ എന്നിവരുടെ നിർദ്ദേശാനുസരണം അസി.കമ്മീഷണർ ശ്രീകുമാറിന്റെ നേതൃത്വത്തിൽ ഇൻസ്പെക്ടർ ബാബു സെബാസ്റ്റ്യൻ , എസ്.ഐമാരായ മാഹിൻ സലീം, ബിജു, മധുസൂദനൻ , എ.എസ്.ഐ ബിനു, സീനിയർ സിവിൽ പൊലീസുകാരായ ബിജു, സജീവ്, അനിൽകുമാർ, ഹരികുമാർ ,ഡിനിൽ എന്നിവർ ചേർന്ന് നടത്തിയ അന്വേഷണത്തിൽ കളമശേരി എൻ.എ.ഡി.ഭാഗത്ത് വെച്ച് മോഷ്ടിച്ച മാരുതി GA - O1 - 1 E 1 7013 നമ്പർ കാറുമായി കറങ്ങുമ്പോഴാണ് സേതുരാജ് പിടിയിലായത്.