പറവൂർ: കൊവിഡ് വ്യാപനം രൂക്ഷമായതിനെ തുടർന്ന് കണ്ടെയ്മെന്റ് സോണായി പ്രഖ്യാപിച്ച ചിറ്റാറ്റുകര പഞ്ചായത്ത് പൂർണമായി അടക്കും. പഞ്ചായത്തിൽ സർവകക്ഷി യോഗത്തിലാണ് തിരുമാനം. വാർഡുകളിലെ ഇടറോഡുകൾ പൂർണമായി അടക്കും. പ്രധാന റോഡുകളിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തും. പലചരക്ക് കടകൾ, ബേക്കറികൾ, പഴം പച്ചക്കറി കടകൾ, മത്സ്യസ്റ്റാളുകൾ എന്നിവ നിയന്ത്രണങ്ങൾക്ക് വിധേയമായി രാവിലെ ഏഴ് മുതൽ വൈകീട്ട് അഞ്ച് വരെ പ്രവർത്തിക്കാം. മെഡിക്കൽ ഷോപ്പുകൾ, ലാബ്, പെട്രോൾ പമ്പുകൾ എന്നിവയുടെ പ്രവർത്തനം സാധാരണ രീതിയിൽ തുടരും.