പള്ളുരുത്തി: കൊവിഡ് നെഗറ്റീവായ വീട്ടമ്മ കുഴഞ്ഞുവീണ് മരിച്ചു. കുമ്പളങ്ങി പ്രിയദർശിനി കാളിപ്പറമ്പിൽ വിൻസെന്റിന്റെ ഭാര്യ ബിന്ദുവാണ് (49) മരിച്ചത്. കരുവേലിപ്പടി ഗവ. ആശുപത്രിയിൽ നടന്ന സ്രവപരിശോധനയിലാണ് കൊവിഡാണെന്ന് സ്ഥിരീകരിച്ചത്. കുമ്പളം ശ്രീ ഭഗവതി ട്രേഡേഴ്‌സിലെ ചീഫ് അക്കൗണ്ടന്റാണ്. മക്കൾ: റിച്ചാർഡ് (ജർമ്മനി), റൊണാൾഡ് (ഭഗവതി ട്രേഡേഴ്‌സ്, കുമ്പളം).