കോഴിക്കോട്: സഹപാഠിയെ പീഡിപ്പിച്ചെന്ന പരാതിയിൽ സുഹൃത്ത് ഒളിവിൽ. കോഴിക്കോട് പ്രവർത്തിക്കുന്ന ഉന്നത വിദ്യാഭ്യാസ സ്ഥാപനമായ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റിലാണ് പീഡനം അരങ്ങേറിയത്. ഇവിടുത്തെ വിദ്യാർത്ഥിനിയായ ഇരുപത്തിരണ്ടുകാരിയാണ് പരാതിക്കാരി. യു.പി സ്വദേശിയായ ഇവർ സഹപാഠിക്കെതിരായാണ് പരാതി നൽകിയിരിക്കുന്നത്. ഇന്നലെ രാവിലെയാണ് സംഭവം നടന്നത്. പ്രതിയായ വിദ്യാർത്ഥിയും യു.പി സ്വദേശിയാണ്. ഇന്നലെ പുലർച്ചെ ഹോസ്റ്റിലിന്റെ ടെറസിലിരുന്ന് ഇരുവരും മദ്യപിച്ചിരുന്നു. ഇതിന് ശേഷമാണ് പീഡിപ്പിച്ചതെന്നാണ് പരാതിയിൽ പറയുന്നത്. സംഭവത്തിൽ പൊലീസ് കേസെടുത്തു. പ്രതി ഒളിവിലാണെന്നാണ് വിവരം.