തിരുവനന്തപുരം: വിശ്വാസികൾക്ക് മുന്നിൽ കാപട്യം നിറഞ്ഞ അഭിനയം കാഴ്ചവയ്ക്കുന്ന കടകംപള്ളി സുരേന്ദ്രനാണ് യഥാർത്ഥത്തിൽ ദാദാ സാഹേബ് ഫാൽകെ അവാർഡ് ലഭിക്കേണ്ടിയിരുന്നതെന്ന് കഴക്കൂട്ടം നിയോജകമണ്ഡലം എൻ.ഡി.എ സ്ഥാനാർത്ഥി ശോഭാ സുരേന്ദ്രൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു. ശബരിമലയെ തകർക്കാനല്ല ഉദ്ദേശമെങ്കിൽ ശബരിമലയിൽ യുവതീ പ്രവേശനമാണ് നിലപാടെന്ന് പറഞ്ഞ പാർട്ടിയെ തള്ളി പറയാൻ കടകംപള്ളി തയ്യാറാകണം. വിശ്വാസികളെ സംരക്ഷിക്കേണ്ട മന്ത്രിയുടെ പദവിയിലിരുന്ന് ക്ഷേത്രങ്ങളെ തകർക്കാൻ നേതൃത്വം കൊടുക്കുകയും അയ്യപ്പ ഭക്തന്മാർക്കെതിരെ കേസെടുക്കുകയും ചെയ്‌തെന്ന് ശോഭാ സുരേന്ദ്രൻ പറഞ്ഞു.