chennithala

തിരുവനന്തപുരം: വോട്ടർ പട്ടികയിൽ പേരുള്ള എല്ലാവരും വോട്ടിടുമെന്നും ഒരു തിരഞ്ഞെടുപ്പ് കമ്മിഷനും അത് തടയില്ലെന്നുമുള്ള സി.പി.എം നേതാവ് എം.വി. ഗോവിന്ദന്റെ പ്രസ്താവന കള്ളവോട്ട് ചെയ്യാനുള്ള ആഹ്വാനമാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. വോട്ടർപട്ടികയിൽ വ്യാപകമായി വ്യജവോട്ടർമാരെ സൃഷ്ടിച്ചത് സി.പി.എമ്മാണെന്ന് ഇതോടെ തെളിഞ്ഞു. ഒരു വ്യക്തി ഒരു വോട്ടേ ചെയ്യുന്നുള്ളൂ എന്ന് ഉറപ്പാക്കണമെന്നാണ് ഹൈക്കോടതി തിരഞ്ഞെടുപ്പ് കമ്മിഷനോട് നിർദ്ദേശിച്ചിട്ടുണ്ട്. അത് ഉറപ്പാക്കുമെന്ന് തിരഞ്ഞെടുപ്പ് കമ്മിഷൻ വ്യക്തമാക്കിയിട്ടുമുണ്ട്. ഈ പശ്ചാത്തലത്തിൽ എം.വി. ഗോവിന്ദന്റെ പ്രസ്താവന തിരഞ്ഞെടുപ്പ് കമ്മിഷന്റെ മുൻകരുതലുകളെ പരാജയപ്പെടുത്താനുള്ള ആഹ്വാനമാണ്. കമ്മിഷൻ ഇത് ഗൗരവമായി കണ്ട് നടപടിയെടുക്കണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.