കോ​ട്ട​യം​ ​​​:​​​ ​കെ.​എ​സ്.​ആ​ർ.​ടി.​സി​ ​ബ​സ് ​സ്റ്റാ​ന്റി​ന് ​സ​മീ​പ​ത്തെ​ ​ഓ​ട്ടോ​ ​ഡ്രൈ​വ​റെ​ ​ആ​ക്ര​മി​ച്ച് ​പ​ണ​വും​ ​മൊ​ബൈ​ൽ​ ​ഫോ​ണും​ ​ത​ട്ടാ​ൻ​ ​ശ്ര​മി​ച്ച​ ​കേ​സി​ൽ​ ​യു​വാ​വ് ​അ​റ​സ്റ്റി​ൽ.​ ​എ​റ​ണാ​കു​ളം​ ​നോ​ർ​ത്ത് ​പ​റ​വൂ​ർ​ ​സ്വ​ദേ​ശി​ ​ബ​ർ​ണാ​ഡ് ​ഷാ​യെ​യാ​ണ് ​അ​റ​സ്റ്റി​ലാ​യ​ത്.​ ​വ്യാ​ഴാ​ഴ്ച​ ​രാ​വി​ലെ​ ​ഏ​ഴു​മ​ണി​യോ​ടെ​ ​സ്റ്റാ​ന്റി​ൽ​ ​നി​ന്ന് ​ഓ​ട്ടം​ ​വി​ളി​ച്ച​ ​പ്ര​തി​ ​പി.​ഡ​ബ്ള്യൂ.​ഡി.​ ​റെ​സ്റ്റ് ​ഹൗ​സി​ന് ​സ​മീ​പം​ ​ഓ​ട്ടോ​ ​നി​ർ​ത്താ​ൻ​ ​ആ​വ​ശ്യ​പ്പെ​ട്ടു.​ ​തു​ട​ർ​ന്ന് ​‌​ഡ്രൈ​വ​റു​ടെ​ ​ക​ണ്ണി​ൽ​ ​മു​ള​ക് ​പൊ​ടി​ ​വി​ത​റി​ ​പ​ണ​വും​ ​മൊ​ബൈ​ൽ​ഫോ​ണും​ ​പി​ടി​ച്ചു​പ​റി​ക്കാ​ൻ​ ​ശ്ര​മി​ക്കു​ക​യാ​യി​രു​ന്നു.
കോ​ട്ട​യം​ ​വെ​സ്റ്റ് ​എ​സ്.​ഐ.​ ​റി​ൻ​സ് ​എം.​ ​തോ​മ​സ്,​ ​എ​സ്.​ ​ഐ.​ ​ഐ.​സ​ജി​കു​മാ​ർ,​ ​പൊ​ലീ​സു​ദ്യോ​ഗ​സ്ഥ​രാ​യ​ ​പ്ര​കാ​ശ​ൻ​ ​ചെ​ട്ടി​യാ​ർ,​ ​ന​സീം,​ ​സ​ത്താ​ർ​ ​എ​ന്നി​വ​ർ​ ​ചേ​ർ​ന്നാ​ണ് ​പ്ര​തി​യെ​ ​അ​റ​സ്റ്റ് ​ചെ​യ്ത​ത്.