കോട്ടയം : കെ.എസ്.ആർ.ടി.സി ബസ് സ്റ്റാന്റിന് സമീപത്തെ ഓട്ടോ ഡ്രൈവറെ ആക്രമിച്ച് പണവും മൊബൈൽ ഫോണും തട്ടാൻ ശ്രമിച്ച കേസിൽ യുവാവ് അറസ്റ്റിൽ. എറണാകുളം നോർത്ത് പറവൂർ സ്വദേശി ബർണാഡ് ഷായെയാണ് അറസ്റ്റിലായത്. വ്യാഴാഴ്ച രാവിലെ ഏഴുമണിയോടെ സ്റ്റാന്റിൽ നിന്ന് ഓട്ടം വിളിച്ച പ്രതി പി.ഡബ്ള്യൂ.ഡി. റെസ്റ്റ് ഹൗസിന് സമീപം ഓട്ടോ നിർത്താൻ ആവശ്യപ്പെട്ടു. തുടർന്ന് ഡ്രൈവറുടെ കണ്ണിൽ മുളക് പൊടി വിതറി പണവും മൊബൈൽഫോണും പിടിച്ചുപറിക്കാൻ ശ്രമിക്കുകയായിരുന്നു. കോട്ടയം വെസ്റ്റ് എസ്.ഐ. റിൻസ് എം. തോമസ്, എസ്. ഐ. ഐ.സജികുമാർ, പൊലീസുദ്യോഗസ്ഥരായ പ്രകാശൻ ചെട്ടിയാർ, നസീം, സത്താർ എന്നിവർ ചേർന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.