മലയിൻകീഴ് : പേയാട് ചന്തമുക്ക് സരോവരത്തിൽ എസ്.വേണുഗോപാലന്റെ വീട്ടിൽ കടന്നുകയറി കൃഷി നശിപ്പിക്കുകയും ഭാര്യ കോലമ്മയെ(74) സമീപവാസികളായ മൂന്ന് പേർ ചേർന്ന് ആക്രമിച്ചതായും വേണുഗോപാലൻ വിളപ്പിൽശാല പൊലീസിൽ പരാതി നൽകി.29 ഗ്രോബാഗുകളിലെ പച്ചക്കറി കൃഷി നശിപ്പിയ്ക്കുന്നതിന്റെ സി.സി.ടി.വി.ദൃശ്യങ്ങൾ ഉള്ളതായും കോലമ്മയെ തള്ളിയിട്ട ശേഷം കൈ പിടിച്ച് ഒടിയ്ക്കാൻ ശ്രമിച്ചതായും പരാതിയിൽ പറയുന്നു.ഞായറാഴ്ച രാവിലെ 9.30 മണിയോടെയാണ് സംഭവം.ആക്രമണ സമയത്ത് ഗോപാലൻ സ്ഥലത്തില്ലായിരുന്നു.കോലമ്മയെ വിളപ്പിൽശാല ആശുപത്രിയിൽ പ്രവേശിപ്പിച്ചു.സമീപവാസികളുമായുള്ള മുൻ വൈരാഗ്യമാണ് ആക്രമണത്തിന് കാരണ മെന്നും മൊഴി രേഖപ്പെടുത്തി അന്വേഷണം ആരംഭിച്ചതായും പൊലീസ് അറിയിച്ചു.