ആറാം സെമസ്റ്റർ ബി.എ, ബി.എസ്.സി, ബി.കോം- സി.ബി.സി.എസ്.എസ്/ കരിയർ റിലേറ്റഡ് സി.ബി.സി.എസ്.എസ് പരീക്ഷകളിൽ ഏപ്രിൽ 15 നും 17 നും നടത്താനിരുന്ന പരീക്ഷകൾ മാറ്റിവച്ചു. 19 മുതലുള്ള പരീക്ഷകൾക്ക് മാറ്റമില്ല.
ഓൺലൈൻ ടോക്കൺ സിസ്റ്റം
സർവകലാശാല പാളയം കാമ്പസിലെ കാഷ് കൗണ്ടർ 7 ന് പരിമിതമായ രീതിയിൽ മാത്രമേ പ്രവർത്തിക്കുകയുള്ളു. അതിനാൽ പണം ഒടുക്കാൻ ഉദ്ദേശിക്കുന്നവർ തിരക്കൊഴിവാക്കാനായി https://pay.keralauniversity.ac.in/kupay/home ലെ Virtual token system വഴി പേര് രജിസ്റ്റർ ചെയ്യണം.